Posts

Showing posts with the label keralaflood

2018 പ്രളയം

Image
കേരളം കണ്ട ഏറ്റവും ഭീകര പ്രളയം നടന്ന വർഷം എന്ന നിലയ്‌ക്കാണ്‌ 2018-നെ കേരള ചരിത്രം അടയാളപ്പെടുത്തിയത് .കാസർകോട്​ ഒഴികെ കേരളത്തിലെ ഏതാണ്ടെല്ലാ ജില്ലകളെയും ഗുരുതരമായി ബാധിച്ച പ്രളയം നിരവധി ജീവനുകളെടുത്തു. അനേകായിരം പേർക്ക്​ വീടും ജീവനോപാധികളും നഷ്​ടപ്പെട്ടു. കേ​ര​ള​ത്തി​ൽ 443 പേരാണ്​ പ്രളയക്കെടുതിയിൽ മരിച്ചത്​. 54.11 ല​ക്ഷം ജ​ന​ങ്ങ​ളെ​യാ​ണ്​ പ്ര​ള​യം ദു​രി​ത​ത്തി​ലാ​ക്കി​യ​ത്. 47,727 ഹെ​ക്​​ട​ർ  കൃ​ഷി ന​ശി​ച്ചു. ​പ്രളയകാലത്ത്​ 14.52 ല​ക്ഷം പേ​ർ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​ണ്​ ക​ഴി​ഞ്ഞ​ത്​. കേരളം ഒറ്റക്കെട്ടായി നിന്ന സമയമായിരുന്നു പ്രളയകാലം. പലവിധ ജീവിത സമരങ്ങളുടെ ഇടയിൽപ്പെട്ട് നട്ടംതിരിയുന്ന ഒരുകൂട്ടം മനുഷ്യരുടെ ജീവിതത്തിലേക്കാണ് പേമാരിയോടൊപ്പം അണക്കെട്ട് തുറന്നുവിട്ട വെള്ളവും ഇരച്ചുകയറിയത് .ഒരു രാത്രി അറിയിപ്പില്ലാതെ തുറന്നുവിട്ട വെള്ളം പലരുടെയും സ്വപ്നങ്ങൾക്കൊപ്പം ജീവനും  കവർന്നുകൊണ്ടുപോയി.മത,രാഷ്​ട്രീയതാൽപര്യങ്ങൾക്കപ്പുറത്ത്​ പ്രളയത്തിൽ അകപ്പെട്ടവരെ ജീവിതത്തിലേക്ക്​ തിരിച്ചുകൊണ്ടുവരാനായി കേരളമെമ്പാടും കൈയ്​മെയ്​ മറന്ന്​ പ്രവർത്തിച്ചു. രക്ഷാപ്രവർത്തനങ്ങളി...