Posts

മാ നിഷാദ 💔

വേദന നെഞ്ചം പിളർക്കുന്നു ഒരു നോക്കു കാണുവാൻ ഒരു തുള്ളി നീരിറക്കുവാൻ അമ്മക്കിളിയെ തേടുന്നതെൻ കണ്ണുകളെ പൂട്ടിവെക്കുവാൻ എന്താണ് മർത്യ നിന്നെ ചൊടിപ്പിച്ചത് എന്നിലെ ധീരതയാണോ അതോ നിസ്സഹായതയാണോ.....!      നിനക്കുവേണ്ടി......... പ്രിയ സുഹൃത്തേ   എനിക്ക് നിന്നെ അറിയില്ല പക്ഷെ എന്റെ ഉള്ളു പിടയുന്നു. 💔

വലയം

Image
  നിന്റെ ഒരു നോട്ടത്തിനു വേണ്ടി  ആഗ്രഹിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക് . എന്നാൽ  നാളുകൾക്കിപ്പുറം നൂറു നോട്ടങ്ങൾക്കിടെയിലെ ഒരു നോട്ടം മാത്രമായി നീ എനിക്ക്.

2018 പ്രളയം

Image
കേരളം കണ്ട ഏറ്റവും ഭീകര പ്രളയം നടന്ന വർഷം എന്ന നിലയ്‌ക്കാണ്‌ 2018-നെ കേരള ചരിത്രം അടയാളപ്പെടുത്തിയത് .കാസർകോട്​ ഒഴികെ കേരളത്തിലെ ഏതാണ്ടെല്ലാ ജില്ലകളെയും ഗുരുതരമായി ബാധിച്ച പ്രളയം നിരവധി ജീവനുകളെടുത്തു. അനേകായിരം പേർക്ക്​ വീടും ജീവനോപാധികളും നഷ്​ടപ്പെട്ടു. കേ​ര​ള​ത്തി​ൽ 443 പേരാണ്​ പ്രളയക്കെടുതിയിൽ മരിച്ചത്​. 54.11 ല​ക്ഷം ജ​ന​ങ്ങ​ളെ​യാ​ണ്​ പ്ര​ള​യം ദു​രി​ത​ത്തി​ലാ​ക്കി​യ​ത്. 47,727 ഹെ​ക്​​ട​ർ  കൃ​ഷി ന​ശി​ച്ചു. ​പ്രളയകാലത്ത്​ 14.52 ല​ക്ഷം പേ​ർ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​ണ്​ ക​ഴി​ഞ്ഞ​ത്​. കേരളം ഒറ്റക്കെട്ടായി നിന്ന സമയമായിരുന്നു പ്രളയകാലം. പലവിധ ജീവിത സമരങ്ങളുടെ ഇടയിൽപ്പെട്ട് നട്ടംതിരിയുന്ന ഒരുകൂട്ടം മനുഷ്യരുടെ ജീവിതത്തിലേക്കാണ് പേമാരിയോടൊപ്പം അണക്കെട്ട് തുറന്നുവിട്ട വെള്ളവും ഇരച്ചുകയറിയത് .ഒരു രാത്രി അറിയിപ്പില്ലാതെ തുറന്നുവിട്ട വെള്ളം പലരുടെയും സ്വപ്നങ്ങൾക്കൊപ്പം ജീവനും  കവർന്നുകൊണ്ടുപോയി.മത,രാഷ്​ട്രീയതാൽപര്യങ്ങൾക്കപ്പുറത്ത്​ പ്രളയത്തിൽ അകപ്പെട്ടവരെ ജീവിതത്തിലേക്ക്​ തിരിച്ചുകൊണ്ടുവരാനായി കേരളമെമ്പാടും കൈയ്​മെയ്​ മറന്ന്​ പ്രവർത്തിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ സർക്കാർ

പ്രണയം

Image
പ്രാണനോളം കൊണ്ടുനടന്നു പ്രാണനെടുക്കുന്നതല്ല പ്രണയം പ്രണയിനിയെ പാവം പ്രാണിയായി കണ്ട് പ്രാണനാക്കുന്നതുമല്ല പ്രണയം പ്രാണനായി ആത്മാവിൽ ചേരുന്ന പ്രണാവായുവാണ് പ്രണയം.      

നീലക്കുറിഞ്ഞി

Image
ആരും കാണാതെ ഗന്ധം പരത്താതെ  ആകാശത്തിൻ കീഴെ കുന്നിൻ നെറുകയിൽ നീലപ്പട്ടു വിരിച്ചു ഞാൻ നിദ്രകൊള്ളവേ നീയെന്നെ വേട്ടയാടി വിരുന്നുകാരിയായി മുദ്രകുത്തിയതെന്തിനുവേണ്ടി… നിൻ പാദം പതിയാത്ത നിൻ ഗന്ധം പരക്കാത്ത മഞ്ഞുതുള്ളിയെ വാരിപ്പുണർന്ന് മായാലോകം പടുത്തുയർത്തിയോരെൻ ഗാഡ്ഢനിദ്രയിൽ തടസമായ തിങ്ങാർക്കുവേണ്ടി…. പരാജിതയാണെന്നറികിലും പരിശ്രമിക്കുന്നൊരിക്കൽ കൂടി നിൻ പാദങ്ങൾക്കടിപ്പെട്ടമരുമ്പോൾ നിൻ ദയക്കായി കേഴുന്നിവൾ മർത്യാ! ഞാനുമൊരു പാഴ്ച്ചെടിയായി വളർന്നോട്ടെ…….

ഒരു യാത്ര പോകണം.......

Image
ഒരു യാത്ര പോകണം..... മനുഷ്യജീവന്റെ നശ്വരതയെപ്പറ്റിയുള്ള തിരിച്ചറിവാണ് യാത്രകളോട് ഇത്രയേറെ എന്നെ അടുപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽകോളേജ് icu, കണ്മുന്നിൽ നിശ്ചലമായി കിടക്കുന്ന ഒരു ജീവനെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകൾ . നാലുവശവും മറകെട്ടിയിരുന്നെങ്കിലും ചലനമറ്റ അബോധാവസ്ഥയിൽ കിടക്കുന്നത് ഒരു പെൺകുട്ടിയാണെന്നും കുറച്ചുനിമിഷങ്ങൾക്കുമുമ്പുവരെ തന്നോടൊപ്പം കളിചിരിയുമായിരുന്ന അവളെ ചലനമറ്റ അബോധാവസ്ഥയിൽ നിന്നും ഉണർത്താൻ ശ്രമിക്കുന്നത് അവളുടെ ഭർത്താവുമാണെന്ന് മനസിലായി . ഉദരത്തിൽ മറ്റൊരു ജീവന്റെ തുടിപ്പുമായി തൊട്ടടുത്ത കിടക്കയിൽ ഏത് നിമിഷവും ആ ഒരു അവസ്ഥയിൽ ആയേക്കാം എന്ന ചിന്ത എന്റെ മനസിനെ വല്ലാതെ അലട്ടുമ്പോഴും നീരിക്ഷണ മുറിക്കുപുറത്തിരിക്കുന്ന അമ്മയുടെ ഇടക്കിടെ ഉള്ള കടന്നുവരവ് ഉയരുന്ന ബി പി ക്കു ചെറിയൊരാശ്വാസമായിരുന്നു. തണുത്തുവിറക്കുന്ന എനിക്ക് സിസ്റ്റർ പുതപ്പുകൾ നൽകി. അന്നേരവും തൊട്ടടുത്തുതന്നെ ഒരു പുതപ്പു പോലും ഇല്ലാതെ കിടക്കുന്ന അവളുടെ അവസ്ഥ എന്നെ വല്ലാതെ വിഷമിപ്പിച്ചു. നിലവിളികൾക്കു വിരാമമിട്ടുകൊണ്ട് പെട്ടെന്ന് തന്നെ കുറെയധികം ഡോക്ടർമാർ വന്നു ആ കുട്ടിയെ അവിടെ ന
Image
 ഇപ്രാവശ്യത്തെ ഓണാഘോഷം ഞങ്ങൾ വളരെയധികം ആഗ്രഹിച്ചിരുന്നതാണെങ്കിലും ഉദ്ദേശിച്ച രീതിയിൽ ആഘോഷിക്കുവാൻ കഴിഞ്ഞില്ല എന്ന് ജൂനിയർ കുട്ടികളുടെ വളരെ മുന്നൊരുക്കത്തോട് കൂടെയുള്ള പരിപാടികൾ കാണുവാനും അതിൽ പങ്കെടുക്കുവാനും സാധിച്ചു എന്നാൽ അന്നേ ദിവസം തന്നെ മോഡൽ വൈവ  ഉണ്ടായിരുന്നതിനാൽ അതിന്റെ തിരക്കിലായിരുന്നു അതുകൊണ്ടുതന്നെ ഉദ്ദേശിച്ച രീതിയിൽ ഓണം ആഘോഷിക്കുവാൻ കഴിഞ്ഞില്ല.  എല്ലാവരുടെയും എല്ലാവരുടെയും കൂടെ ഒരുമിച്ചിരുന്ന് സദ്യ കഴിക്കുവാനും ആ ഓണത്തിന് സന്തോഷം കൊള്ളുന്ന സാധിച്ചു