2018 പ്രളയം

കേരളം കണ്ട ഏറ്റവും ഭീകര പ്രളയം നടന്ന വർഷം എന്ന നിലയ്‌ക്കാണ്‌ 2018-നെ കേരള ചരിത്രം അടയാളപ്പെടുത്തിയത് .കാസർകോട്​ ഒഴികെ കേരളത്തിലെ ഏതാണ്ടെല്ലാ ജില്ലകളെയും ഗുരുതരമായി ബാധിച്ച പ്രളയം നിരവധി ജീവനുകളെടുത്തു. അനേകായിരം പേർക്ക്​ വീടും ജീവനോപാധികളും നഷ്​ടപ്പെട്ടു. കേ​ര​ള​ത്തി​ൽ 443 പേരാണ്​ പ്രളയക്കെടുതിയിൽ മരിച്ചത്​. 54.11 ല​ക്ഷം ജ​ന​ങ്ങ​ളെ​യാ​ണ്​ പ്ര​ള​യം ദു​രി​ത​ത്തി​ലാ​ക്കി​യ​ത്. 47,727 ഹെ​ക്​​ട​ർ 
കൃ​ഷി ന​ശി​ച്ചു. ​പ്രളയകാലത്ത്​ 14.52 ല​ക്ഷം പേ​ർ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​ണ്​ ക​ഴി​ഞ്ഞ​ത്​. കേരളം ഒറ്റക്കെട്ടായി നിന്ന സമയമായിരുന്നു പ്രളയകാലം. പലവിധ ജീവിത സമരങ്ങളുടെ ഇടയിൽപ്പെട്ട് നട്ടംതിരിയുന്ന ഒരുകൂട്ടം മനുഷ്യരുടെ ജീവിതത്തിലേക്കാണ് പേമാരിയോടൊപ്പം അണക്കെട്ട് തുറന്നുവിട്ട വെള്ളവും ഇരച്ചുകയറിയത് .ഒരു രാത്രി അറിയിപ്പില്ലാതെ തുറന്നുവിട്ട വെള്ളം പലരുടെയും സ്വപ്നങ്ങൾക്കൊപ്പം ജീവനും 
കവർന്നുകൊണ്ടുപോയി.മത,രാഷ്​ട്രീയതാൽപര്യങ്ങൾക്കപ്പുറത്ത്​ പ്രളയത്തിൽ അകപ്പെട്ടവരെ ജീവിതത്തിലേക്ക്​ തിരിച്ചുകൊണ്ടുവരാനായി കേരളമെമ്പാടും കൈയ്​മെയ്​ മറന്ന്​ പ്രവർത്തിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങളെക്കാൾ പങ്കുവഹിച്ചത്​ മത്സ്യ​ത്തൊഴിലാളികൾ അടക്കുമുള്ളവരായിരുന്നു. മുങ്ങിത്താഴുന്ന ജനതയെ രക്ഷിക്കാനാകാതെ ഭരണകൂടവും സാങ്കേതികവിദ്യയും പകച്ചു നിൽക്കുമ്പോഴാണ് കടലിന്റെ ഹൃദയത്തുടിപ്പുകളറിയുന്ന മൽസ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ച് മുന്നോട്ട് വരുന്നത്. സ്വന്തം ജീവൻപോലും പണയം വച്ചുകൊണ്ട് വെള്ളത്തിൽ കുടുങ്ങിക്കിടന്ന നിരവധി മലയാളികളെയാണ് മൽസ്യത്തൊഴിലാളികൾ രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിച്ചത്. ദുരിതാശ്വാസ ക്യാമ്പിനെ പുച്ഛത്തോടെ നോക്കിയിരുന്നവർ പോലും കനിവിന്റെ കരങ്ങൾക്കായി കാത്തിരിക്കുന്ന രംഗം മനുഷ്യൻ എത്ര നിസ്സാരനാണെന്ന വലിയൊരു സത്യമാണ് മലയാളികൾക്ക് മുന്നിൽ തുറന്നിട്ടത്. ദുരിതമനുഭവിക്കുന്നവർക്കായി ഒരു നാടുമുഴുവൻ ഒന്നിച്ച് നിന്ന് സഹായഹസ്തവുമായെത്തിയ പ്രളയകാലം മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കനിവിന്റെ കാലം കൂടിയാണ്.ദൈവം പരീക്ഷകനായപ്പോൾ രക്ഷപ്പെടുത്താൻ മനുഷ്യ കരങ്ങൾ നീണ്ടുവന്ന ദിനരാത്രങ്ങൾ.

   സന്നദ്ധ സംഘടനകളും കൂട്ടായ്​മകളും ഒത്തുചേർന്നതോടെ രക്ഷാപ്രവർത്തനം സുഗമമായി. ​ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനെയും കുട്ടനാടിനെയും ആണ്​​ പ്രളയം ഏറ്റവും ഭീകരമായി ബാധിച്ചത്​. ഇവിടങ്ങളിൽ പതിനായിരങ്ങൾ രണ്ടും മൂന്നും ദിവസം വീടുകളിൽ ഭക്ഷണമോ വെള്ളമോ കിട്ടാതെ കുടുങ്ങിക്കിടന്നു. മലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ്​ ഭീതിസൃഷ്​ടിച്ചത്​. മരണത്തിന്റെ മുമ്പിൽ നിസ്സഹായതയോടെ നിന്നവർക്ക് കേരളത്തിൽ ജനിച്ചുവീണ ഓരോ മനുഷ്യനും ദൈവം ആയി മാറിയ നാളുകൾ ആണ് 2018 ലെ പ്രളയം നമുക്ക് കാണിച്ചു തന്നത്. 
   
   സമ്പന്നനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ മനുഷ്യരെല്ലാം ഒരു പാത്രത്തിൽ നിന്നുണ്ട് ഒരു പായിൽ കിടന്നുറങ്ങി ഉറ്റവർക്കും ഉടയവർക്കുമായി പ്രാർഥനയോടെ കഴിഞ്ഞ ദിനങ്ങൾ. തുറയുടെ മക്കൾ മലയാളികളെ താങ്ങി നിർത്തി കേരളത്തിന്റെ രക്ഷകരായ നാളുകൾ.
   2018 ലെ വെള്ളപ്പൊക്കത്തെക്കുറിച്ച് കേരളത്തിലെ ജനങ്ങൾക്ക് പറയാൻ ഒരുപാടുണ്ട്. പ്രളയം ഉണ്ടാക്കിയ ഭീകരത ചരിത്രത്തിൽ മാത്രം ഒടുങ്ങികൂടാതിരിക്കാൻ അതിന്റെ തീവ്രത എല്ലാകാലത്തും ഓർമപ്പെടുത്താൻ മാനവികതയുടെ അടയാളം പോലെ സൂക്ഷിച്ചു വയ്ക്കണമെന്ന ജൂഡ് ആന്തണി ജോസഫ് എന്ന സിനിമാ സംവിധായകന്റെ ശ്രമഫലമാണ് 2018 എന്ന ചലച്ചിത്രം . ചിത്രം തിയറ്ററുകളിൽ എത്തുമ്പോൾ വലിയൊരു വിപത്തിന്റെ ഓർമ പുതുക്കൽ എന്നപോലെ മലയാളികളുടെ കണ്ണും മനസും നിറഞ്ഞ നാട് കണ്ട ഏറ്റവും വലിയ ദുരന്തം നാടിന്റെ ഒത്തൊരുമയുടെ ചരിത്രമായി മാറുകയായിരുന്നു.

Comments

Popular posts from this blog

മാ നിഷാദ 💔

വലയം