സമത്വം എന്റെ കാഴ്ചപ്പാട്
സമത്വത്തിനുവേണ്ടി മുറവിളികൂട്ടുന്ന ഒരു കൂട്ടം പോരാളികളാണ് നമുക്കു ചുറ്റുമുള്ളത്.സ്വതന്ത്രഭാരതം വാക്കിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. മനുഷ്യൻ തുല്യത എന്തെന്ന് പോലും അറിയാത്ത രീതിയിൽ പ്രവർത്തിക്കുന്നു. വർണ്ണ- ലിംഗ- തൊഴിൽ വിവേചനങ്ങൾ ഇന്നും തുടർന്നു കൊണ്ടു പോകുന്നു.വിവേചനം ഇല്ലാതാകാൻ സ്ത്രീ-പുരുഷ-ട്രാൻസ് വ്യത്യാസമില്ലാതെ അവകാശം നേടിയെടുക്കാൻ മനുഷ്യർ ഒന്നിച്ചുകൈകോർക്കണം.ജനനവും മരണവും ഒന്നായ നാം ഒരു വർഗ്ഗമാണ്. പോരാട്ടമാണ് നാം നടത്തേണ്ടത് അത് ഒരു സമൂഹത്തിന്റെ ഒറ്റപ്പെട്ട പോരാട്ടമല്ല. ഏതു നിമിഷവും കൊഴിഞ്ഞുപോകാവുന്ന ഒരു മരത്തിലെ ഇലകളാണ് നാം.അവിടെ വിവേചനങ്ങൾ ക്ക് സ്ഥാനമില്ല.ജി.ശങ്കരക്കുറുപ്പ് കുറിച്ചതു പോലെ"ഇന്നു ഞാൻ നാളെ നീ"എന്ന തുല്യത മാത്രം.
Comments
Post a Comment