ടോട്ടോ ചാൻ ജനാലയ്ക്കരികിലെ വികൃതിക്കുട്ടി വായനാനുഭവം.

തെത്സൂകോ കുറോയാനഗിയുടെ  ആത്മാംശം കലർന്ന കഥയാണ് 'ടോട്ടോ ചാൻ ജനാലയ്ക്കരികിലെ വികൃതിക്കുട്ടി'. അധ്യാപനമേഖലയിലുള്ളവരും മാതാപിതാക്കളും കുട്ടികളും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ഒരു വിദ്യാലയവും അധ്യാപകരും ഒരു വിദ്യാർത്ഥിയുടെ ജീവിതെത്ത എത്രമാത്രം സ്വാധീനിക്കുന്നുയെന്ന് വ്യക്തമായി ആവിഷ്കരിക്കുകയാണ് ഈ കഥ. ആധുനിക വിദ്യാഭ്യാസസമ്പ്രദായം കുട്ടികൾക്ക് ആവശ്യമായതും അല്ലാത്തതുമായ അറിവ് നൽകുന്നതോടൊപ്പം എന്തെല്ലാമോ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു.  ടോട്ടോ- ചാൻ എന്ന  വികൃതിക്കുട്ടിയെ ലോകപ്രശസ്തയാക്കിയത് റ്റോമോ വിദ്യാലയവും കൊബായാഷി മാസ്റ്ററുമാണ്. വിദ്യാഭ്യാസം ഒരിക്കലും നിർബന്ധിതമാകരുത്. അതുപോലെ അധ്യാപകർ വിശ്വസ്ത സുഹൃത്തുക്കളും ആകണം. കുട്ടികളുടെ നൈസർഗിക കഴിവുകൾ കണ്ടെത്തുന്നതിനുള്ള ഇടമാകണം വിദ്യാലയം. വിദ്യാലയത്തിലെ ഓരോ ദിനവും ജീവിതത്തിലെ ഓരോ അനുഭവപാഠങ്ങൾ ആകണം എങ്കിൽ മാത്രമേ ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാനവർ പഠിക്കുകയുള്ളു. കുടുംബം , അധ്യാപകർ , സമൂഹം ഒരു വ്യക്തിയുടെ വളർച്ചയിൽ അനുനിമിഷം പങ്കാളികളാണ്. അതുകൊണ്ടുതന്നെ, തങ്ങളുടെ മുന്നിൽ എത്തുന്ന നിഷ്കളങ്കമായ മനസ്സുള്ള കുട്ടികളുടെ മാനുഷികമൂല്യങ്ങൾ വളർത്തിയെടുകേണ്ടതുണ്ട്. വരുംതലമുറയ്ക്ക് വിദ്യാലയവും അധ്യാപകരും കഥാകാരിയെപോലെ ജീവിതത്തിൽ നിന്നും മാറ്റിനിർത്താൻ ആകാത്ത ഒന്നാകണം.

Comments

Popular posts from this blog

മാ നിഷാദ 💔

വലയം

2018 പ്രളയം