ബോണക്കാട് എസ്റ്റേറ്റ് 💚🌍💚
ഒരു ബോണക്കാട് യാത്ര
കെട്ടുകഥകളും നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും കൊണ്ട് അധികം ശ്രദ്ധിക്കപ്പെടാതെ പോയ സ്ഥലങ്ങളിൽ ഒന്നായി ബോണക്കാടിനെയും കാണാം.അതു കൊണ്ട് തന്നെയാവാം അഗസ്ത്യമലയ്ക്കുകീഴെ സ്ഥിതിചെയ്യുന്ന ഇവിടം പ്രകൃതി സൗന്ദര്യത്തിന് കോട്ടം സംഭവിക്കാതെ നില്ക്കാൻ കാരണം.മനുഷ്യർ വരാൻ ഭയക്കുന്ന കാലത്തോളം അതിന് ജീവൻ ഉണ്ടാകും.
ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ചതാണ് ഈ ബംഗ്ലാവും ബോണക്കാട് എസ്റ്റേറ്ററ്റും.
ഇന്ന് രാത്രി കാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമാണ് ബംഗ്ലാവും തേയില ഫാക്ടറിയും.സഞ്ചാര സൗകര്യമില്ലാത്തതിനാൽ തന്നെ അധികൃതർ മറന്ന മട്ടാണ്.കുന്നും കാടും അരുവികളും ഇഷ്ടപ്പെടുന്നവർക്ക് ഈ യാത്ര സന്തോഷം നിറഞ്ഞ ഓർമ്മകൾ മാത്രം ആയിരിക്കും.പല തരത്തിലുള്ള മനുഷ്യ നിർമ്മിത ആചാരങ്ങൾ വിശ്വാസങ്ങൾ ഓരോ ഇടത്തും കാണാം.പ്രകൃതിയും ഒരു ജീവനാണ്.അതിനെ ചൂഷണം ചെയ്താൽ ആ കരച്ചിലിൽ മനുഷ്യ കുലം തന്നെ ഇല്ലാതായേക്കാം🌍
Comments
Post a Comment