TVM to Kanyakumari യാത്ര 🌅☀️

17-2-2022 
ഓർമ്മയുടെ ഓളങ്ങൾ 😀
സ്കൂളിൽ പഠിക്കുന്ന സമയത്ത് കന്യാകുമാരി കൗതുകം നിറഞ്ഞ ഓർമ്മകൾ ആയിരുന്നു കടൽ കാറ്റ്,തിരമാല , സൂര്യാസ്തമയം. തുച്ഛമായ വിലയിൽ ലഭിക്കുന്ന കളിപ്പാട്ടങ്ങൾ, പാവക്കുട്ടി കൾ ഒക്കെയായിരുന്നു  മനസ്സിൽ. കുറച്ചു കൂടി വളർന്നപ്പോൾ മനസ്സും മിഴിയും വള,കമ്മൽ,മാല തുടങ്ങി ആടയാഭരണങ്ങളിലായി. വ്യത്യസ്ത മായ രുചികളിലായി അടുത്ത ശ്രദ്ധ.എന്നാൽ ഇന്നത്തെ യാത്ര തുടങ്ങുന്നത് മുതൽ ഓരോ നിമിഷവും വലിയ സന്തോഷം നൽകുന്ന അനുഭവങ്ങളായിരുന്നു.ഗാന്ധി മണ്ഡപം,തിരുവളളുവർ പ്രതിമ,കോവിൽ, പാർക്ക്, കാമരാജ് സ്മാരക മന്ദിരം ഉച്ചസമയെത്ത അതികഠിനമായ ചൂടിനെ തണുപ്പിക്കുന്ന അനുഭവങ്ങൾ സമ്മാനിച്ചു.ഓരോ നാടിനും വ്യത്യസ്ത മാർന്ന സംസ്കാരം ഉണ്ട്.മനുഷ്യരുടെ പെരുമാറ്റം,ചുറ്റുപാട്, കച്ചവടം  വസ്ത്രധാരണം,ആഹാരരീതി, ആരാധനാമൂർത്തികൾ, ആചാരങ്ങൾ ഇവ അടുത്തറിയാൻ യാത്രകളിലൂടെ കഴിയും.വർഗ്ഗം ഒന്നാണെങ്കിലും എല്ലാം വ്യത്യസ്തമാണ്.ഓരോ ദിവസത്തെ യും ആഹാരത്തിന് വഴി കണ്ടെത്തുന്ന പല തരം ജോലികളിൽ ഏർപ്പെടുന്ന കാഴ്ച,  നിലനിൽപ്പിന് വേണ്ടി പോരാടുന്നവർക്ക് മാതൃകയാണ്.യാത്രയെ വ്യത്യസ്തമായി സമീപിക്കാൻ തീരുമാനിച്ചത് ഒരു വലിയ അനുഗ്രഹമാണ് നൽകിയത്.പെരുമാൾപുരത്തിനു സമീപം.

Comments

Popular posts from this blog

മാ നിഷാദ 💔

വലയം

2018 പ്രളയം