ഇന്ന് വായനാദിനം ആചരിച്ചു. മലയാളം ആയതുകൊണ്ട് തന്നെ വളരെയധികം പ്രാധാന്യം ഉണ്ടായിരുന്നുഎനിക്കും. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നിരവധി പുസ്തകങ്ങൾ പ്രകാശിപ്പിച്ചതിനുള്ളപുരസ്കാരം നൽകുകയുണ്ടായി വളരെയധികം അതിശയിപ്പിക്കുന്ന ഒന്നായിരുന്നു ഈ ചെറുപ്രായത്തിലെ കുട്ടികൾ വായനയിലും എഴുത്തിലും ഒക്കെ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം തോന്നി.വായന ദിനമായതുകൊണ്ടുതന്നെ ഈ വിദ്യാർത്ഥിയുടെ ചിത്രം നേതൃത്വത്തിൽ പത്രങ്ങളിൽ നൽകിയതും ഒക്കെ കുട്ടികൾ കൊണ്ട് കാണിക്കുകയുണ്ടായി. അതിൽ കുട്ടികൾ വളരെയധികം സന്തോഷിക്കുന്നതായി തോന്നി. പരിപാടിയെ തുടർന്ന് നിരവധി കലാപരിപാടികൾ നടത്തുകയും നാടൻ പാട്ടുകൾ പാടുകയും ശേഷം ഒരാഴ്ചത്തെ വായനാദിന ഉണ്ടായിരിക്കുകയും ചെയ്തു ബന്ധപ്പെട്ട ക്ലബ്ബുകളുടെ നേതൃത്വത്തിന് ഓരോ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി കൂടാതെ ഒരു വൃക്ഷത്തിൽ നിരവധി അക്ഷരങ്ങൾ മാലകളായി കോർത്ത് കുട്ടികളെല്ലാവരും വായനാദിനം മനോഹരമായി ആദരിച്ചു.
മാ നിഷാദ 💔
വേദന നെഞ്ചം പിളർക്കുന്നു ഒരു നോക്കു കാണുവാൻ ഒരു തുള്ളി നീരിറക്കുവാൻ അമ്മക്കിളിയെ തേടുന്നതെൻ കണ്ണുകളെ പൂട്ടിവെക്കുവാൻ എന്താണ് മർത്യ നിന്നെ ചൊടിപ്പിച്ചത് എന്നിലെ ധീരതയാണോ അതോ നിസ്സഹായതയാണോ.....! നിനക്കുവേണ്ടി......... പ്രിയ സുഹൃത്തേ എനിക്ക് നിന്നെ അറിയില്ല പക്ഷെ എന്റെ ഉള്ളു പിടയുന്നു. 💔
Comments
Post a Comment