23-31 അഞ്ചാം ആഴ്ച

ഈ ആഴ്ചയിലെ വളരെ മനോഹരമായി ദിവസങ്ങളായിരുന്നു പ്രത്യേകിച് സ്പോർട്സ് ആയിരുന്നു സ്പോർട്ട് ആയതുകൊണ്ട് തന്നെ നേരത്തെ തന്നെ മുൻകൂട്ടി തയ്യാറാക്കിയിരുന്ന ആൾ എനിക്ക് ഏരിയയിലായിരുന്നു ഡ്യൂട്ടി അതുകൊണ്ടുതന്നെ വളരെ മനോഹരമായ രീതിയിൽ ശ്രദ്ധയോടുകൂടി കാര്യങ്ങൾ കൈകാര്യം ചെയ്യുവാനും വിജയികളെ തിരഞ്ഞെടുക്കുവാനും അധ്യാപകർക്കും ഒപ്പം നിന്ന് എല്ലാ കാര്യങ്ങളും ചെയ്യുവാനും സാധിച്ചു വളരെ തൃപ്തികരമായ രീതിയിൽ തന്നെ എല്ലാ ട്രെയിനുകളും പ്രവർത്തിച്ചതിന് അധ്യാപകരുടെ ഭാഗത്തുനിന്നും നന്ദി പറയുകയും ഞങ്ങൾക്ക് വേണ്ടുന്ന സാധനങ്ങളൊക്കെ വാങ്ങി തരികയും ഞങ്ങൾക്ക് അന്നേ ദിവസത്തെ ലഘുഭക്ഷണം തയ്യാറാക്കി തരികയും ഒക്കെ ചെയ്തിരുന്നു. ലോകസഭ ഹൈജമ്പും ഒക്കെ ഒരു സ്ഥലത്ത് തന്നെയായിരുന്നതിനാൽ ഉച്ചയ്ക്ക് ശേഷം ഹൈജംബിന്റെ ഏരിയയിലും ഡ്യൂട്ടി ഉണ്ടായിരുന്നു. ഈയാഴ്ച ഉണ്ടായ മറ്റൊരായിരുന്നു പ്രവർത്തനങ്ങൾ എല്ലാം കുട്ടികൾ വളരെ സന്തോഷത്തോടെ എല്ലാ ഇപ്പോഴത്തെയും പോലെ പങ്കാളികളായി എന്നാൽ ഇന്ന് മുക്തകങ്ങൾ പഠിപ്പിക്കുന്ന ക്ലാസിൽ വളരെയധികം ആശ്രദ്ധ കാണിക്കുന്ന ഒരു കുട്ടി വായിക്കാൻ പറഞ്ഞപ്പോൾ വളരെ താളത്തോടു കൂടെയും ശ്രദ്ധയോടുകൂടിയും ആ പാഠഭാഗം വായിക്കുന്നത് കേട്ടപ്പോൾ സന്തോഷം തോന്നുകയും ആ കുട്ടിയെ വേണ്ടുവോളം അഭിനന്ദിക്കുകയും ചെയ്തു തുടർന്ന് ആ കുട്ടിയെ ക്ലാസ്സിൽ വളരെ ശ്രദ്ധയോടുകൂടി വളരെ  താല്പര്യത്തോടെ കൂടെയും ഇരിക്കുന്നത് കാണുകയുണ്ടായി. അതുപോലെ ഈ ആഴ്ചയിൽ തന്നെയായിരുന്നു ഫീസ്റ്റ് ഡേ എന്നാൽ സ്കൂളിലെ സിസ്റ്റർമാരുടെ ഒരു ദിനമാണ് അവരെ എല്ലാവരെയും അഭിനന്ദിക്കുകയും അവരെല്ലാം വിഷ് ചെയ്യുകയും അവരോടൊപ്പം ഫോട്ടോകൾ എടുക്കുകയും ഒക്കെ ചെയ്ത മധുരപലഹാരങ്ങൾ കഴിക്കുകയും ഒക്കെ ചെയ്ത ഒരു ദിനം ആയിരുന്നു ഈ ആഴ്ചയിൽ കടന്നുപോയത്. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും അധ്യാപകർ പങ്കാളികളാകേണ്ടതുണ്ടെന്നും ഒന്നിൽ നിന്നും മാറി നിൽക്കാൻ കഴിയില്ലെന്നും എല്ലാത്തിനും പങ്കാളികളായാൽ മാത്രമേ സ്കൂളിന്റെ വളർച്ചയിൽ ഒരുമിച്ച് സന്തോഷിക്കാൻ കഴിയുകയുള്ളൂ എന്നും ബോധ്യപ്പെട്ട നിമിഷങ്ങൾ ആയിരുന്നു ഈ ആഴ്ചയിൽ ഉണ്ടായിരുന്നത്.

Comments

Popular posts from this blog

മാ നിഷാദ 💔

വലയം

2018 പ്രളയം