28-4 മൂന്നാമത്തെ ആഴ്ച

ഈയാഴ്ചയിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമായി തോന്നിയത് പിടിഎ ജനറൽബോഡി  എന്തിനാണ് ഒരു വിദ്യാലയത്തിൽ ജനറൽബോഡി മീറ്റിംഗ്  ഒക്കെ സംഘടിപ്പിക്കുന്നത് എന്ന് ചിന്തിച്ചിരുന്നു എങ്കിലും മീറ്റിങ്ങിന്റെ സംഘാടനത്തിന്റെ ഇടയ്ക്ക് കാണാൻ സാധിച്ചത് മീറ്റിംഗ് കഴിഞ്ഞ ശേഷം ഇതിൽ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട മാതാപിതാക്കളും മറ്റു മാതാപിതാക്കളും സ്കൂളിനെ പറ്റിയുള്ള അവരുടെ അനുഭവങ്ങളും സ്കൂളിനെ പറ്റിയുള്ള അവരുടെ ആവശ്യങ്ങളും തങ്ങളുടെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വേണ്ട ആവശ്യങ്ങളും വിദ്യാഭ്യാസത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയാലാണ് കുട്ടികൾക്ക് വളരാൻ സാധിക്കുന്നതെന്ന് ഒക്കെ അവരുടെ അഭിപ്രായങ്ങൾ ഇതൊക്കെ കണ്ടപ്പോഴാണ് മനസ്സിലായത്  ജനറൽബോഡി മീറ്റിങ്ങും കുട്ടികളുടെ വികസനത്തിൽ പ്രധാന ഘട്ടം വഹിക്കുന്നതാണ് അധ്യാപകരും മാതാപിതാക്കളും ഒരുമിച്ച് നിന്നാൽ മാത്രമേ വിദ്യാർത്ഥിയുടെ വികസനം പൂർണമാവുകയുള്ളൂ. അതുപോലെതന്നെ കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്ന സമയമായാലും അവർക്ക് ഇന്റർവ്യൂ ഡ്യൂട്ടി ആയാലും ഇതെല്ലാം എന്തിനാണ് എന്ന ഒരു ചിന്ത മുമ്പുണ്ടായിരുന്നു എങ്കിൽ ഓരോ ദിവസത്തെയും ഇന്റർവ്യൂ ലഭിക്കുന്ന അനുഭവങ്ങൾ വീഴുമ്പോൾ അതിൽ അധ്യാപകർ എത്രമാത്രം ശ്രദ്ധാലുമായിരിക്കണം എന്നും കുട്ടികളുടെ സുരക്ഷയിൽ അധ്യാപകർക്ക് എത്രമാത്രം പങ്കുവഹിക്കാൻ ഉണ്ട് എന്നും വിദ്യാലയത്തിൽ എത്തുന്ന കുട്ടികൾ അധ്യാപകരുടെ കയ്യിൽ എത്തുന്ന മക്കളാണ് എന്നും മനസ്സിലാക്കി പ്രവർത്തിക്കുവാൻ സാധിച്ചു അതുപോലെ ഈ ആഴ്ചയിൽ തന്നെയായിരുന്നു കോളേജ് പ്രിൻസിപ്പലും അധ്യാപകനും ഒരുമിച്ചുള്ള ഒബ്സർവേഷൻ ഉണ്ടായിരുന്നത് വളരെ മനോഹരമായ രീതിയിൽ തന്നെ ക്ലാസ് നടത്തുവാനും വളരെ വ്യത്യസ്തമായ തരത്തിൽ തന്നെ പഠന പ്രവർത്തനങ്ങൾ ഒക്കെ നൽകുവാനും സാധിച്ചു തൃപ്തികരമായ ഒരു ക്ലാസ് ആയിരുന്നു അതുകൊണ്ടുതന്നെ അധ്യാപകൻ വളരെ നല്ല അഭിപ്രായം പറയുകയുണ്ടായി എന്തുകൊണ്ട് വളരെ മനോഹരമായ ആഴ്ചയായിരുന്നു 

Comments

Popular posts from this blog

മാ നിഷാദ 💔

വലയം

2018 പ്രളയം