4-14 നാലാം ആഴ്ച
എല്ലാ ആഴ്ചയും പോലെ ഈ ആഴ്ചയും വളരെ നല്ല രീതിയിൽ തന്നെ നടക്കുകയുണ്ടായി സെന്ററിറ്റിയുടെയും സെമിനാറും ഒക്കെയായി വളരെ മനോഹരമായ ഒരാഴ്ചയായിരുന്നു ഇത് കുട്ടികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു സെമിനാറിലൂടെ ലഭിച്ചത്. സെമിനാർ എഴുതാൻ പറഞ്ഞപ്പോൾ തന്നെ വളരെ ശ്രദ്ധയോടുകൂടിയിരുന്ന കുട്ടികൾ സെമിനാർ എഴുതാനുള്ള താല്പര്യം പ്രകടിപ്പിക്കേണ്ടതായി സെമിനാർ എന്ന് പറയുന്നത് എന്തോ വലിയൊരു കടമ്പയാണെന്നും സെമിനാർ എഴുതുന്നത് വലിയ വലിയ വിദ്യാഭ്യാസത്തിൽ ഏർപ്പെടുന്നവരാണെന്ന് ഒക്കെയുള്ള ചിന്താഗതിയായിരുന്നു കുട്ടികൾക്ക്. തങ്ങൾ എത്രത്തോളം ഉയർച്ചയിൽ എത്തി എന്നും തങ്ങളുടെ വിദ്യാഭ്യാസ നിലവാരം എത്രത്തോളം ഉയർന്നു എന്നും ഒരു സെമിനാർ എഴുതുന്നതിലൂടെ അവർ അനുഭവിക്കുകയായിരുന്നു എന്ന് സെമിനാർ എങ്ങനെ എഴുതണമെന്ന് കുട്ടികൾക്ക് ആദ്യം പറഞ്ഞു കൊടുക്കുകയാണ് ചെയ്തത് ശേഷം ഒരു ദിവസം പറയുകയും ആ ദിവസം കുട്ടികളെല്ലാവരും തന്നെ സെമിനാർ വയ്ക്കുവാൻ തയ്യാറാവുകയും ചെയ്തു എന്നാൽ സെമിനാർ വയ്ക്കുന്നതിന് രണ്ടോ മൂന്നോ കുട്ടികൾ താമസം കാണിച്ചുവെങ്കിലും എല്ലാവരും തന്നെ സെമിനാർ വയ്ക്കുകയുണ്ടായി ആരും മാറിനിൽക്കാൻ തയ്യാറായില്ല എല്ലാവരും പങ്കെടുത്തത് കൊണ്ട് തന്നെ സെമിനാർ വിജയകരമായി ക്ലാസിൽ അവതരിപ്പിക്കുവാനും കുട്ടികൾ എല്ലാവരും സന്തോഷത്തോടുകൂടി ആ പ്രവർത്തനം പങ്കാളികളാവുകയും ചെയ്തു ബഷീറിനെയും ബഷീറിനെ കൃതികളെയും ഒക്കെ കുട്ടികൾ ആഴത്തിൽ തന്നെ പഠിക്കുകയും അദ്ദേഹത്തെപ്പറ്റി വ്യക്തമായ ഒരു ധാരണ കുട്ടികൾ എത്തുവാനും കുട്ടികളുടെതായ രീതിയിൽ അതിനെ പ്രതിഫലിപ്പിക്കുവാനും കുട്ടികൾ ശ്രമിക്കുകയുണ്ടായി. അതുപോലെ അവതരിപ്പിക്കുന്ന എട്ടാം ക്ലാസിൽ കഥേരങ്ങൾ പൂർത്തീകരിച്ചിരുന്നില്ല അതുകൊണ്ടുതന്നെ ബാക്കി ഉണ്ടായിരുന്ന കുട്ടികൾ അന്നേദിവസം നിന്നെ കുട്ടികളുടെ നോട്ട്ബുക്ക് പരിശോധിക്കുകയും അതിൽ പൂർത്തീകരിക്കാത്ത കുട്ടികളെ കൊണ്ട് ആ ദിവസം തന്നെ ക്ലാസിൽ പോയി പൂർത്തീകരിപ്പിക്കുകയും ചെയ്തു. ഈയാഴ്ചയിൽ ഉച്ചഭക്ഷണം വിളമ്പുന്നതിന് പോവുകയുണ്ടായി അതുകൊണ്ടുതന്നെ കുട്ടികൾ ഭക്ഷണത്തിന് എത്രമാത്രം പ്രാധാന്യത്തോടെ കാണണമെന്നും ഭക്ഷണത്തെ പാഴാക്കരുതെന്നും ഉള്ള അവരോടുള്ള ഓരോ വാക്കുകളും കുട്ടികൾ ശ്രദ്ധയോടെ കേൾക്കുകയും ഭക്ഷണത്തെ സ്വാധോടുകൂടെ കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി അവർക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുന്നതിന് വളരെയധികം സന്തോഷം തോന്നുന്ന നിമിഷങ്ങളായിരുന്നു ഓരോ ദിവസങ്ങളും.
Comments
Post a Comment