ക്ലാസ് മുറിയിലെ പോസ്റ്റ് ഓഫീസ്

 കുട്ടികൾക്ക് വ്യത്യസ്തമായ ഒരു പഠന അനുഭവമായിരുന്നു ഇന്നത്തേത്. പഠന പ്രവർത്തനങ്ങളെ എത്ര മനോഹരമായി കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കാമെന്നും അതിനെ വളരെ രസകരമായ രീതിയിൽ എങ്ങനെ പൂർത്തീകരിക്കാം എന്നും ഒക്കെ മനസ്സിലാക്കി തന്ന ഒരു അനുഭവമായിരുന്നു ഇന്നത്തേത്. കഥാകാരന് ഒരു കത്ത് എഴുതുക എന്നതായിരുന്നു പഠന പ്രവർത്തനം അതുകൊണ്ടുതന്നെ ക്ലാസിൽ പഠനപ്രവർത്തനം നൽകുന്ന സമയത്ത് പറഞ്ഞിരുന്നു അടുത്ത ദിവസം ക്ലാസ് മുറിയിൽ ഒരു പോസ്റ്റ് ബോക്സ് വരികയും ആ പോസ്റ്റ് ബോക്സിൽ നിങ്ങൾ കത്തുകൾ കഥാകാരനുള്ള കത്തുകൾ എഴുതി നിക്ഷേപിക്കണമെന്ന് ആയിരുന്നു പഠന പ്രവർത്തനം. പരിശ്രമത്തിലൂടെ ഒരു പോസ്റ്റ് ബോക്സ് തയ്യാറാക്കുകയും കുട്ടികൾക്ക് ഒരു വ്യത്യസ്തമായ പഠനം അനുഭവ നൽകണമെന്ന് ആഗ്രഹമുള്ളത് കൊണ്ട് തന്നെ അത് അവിടെ ക്ലാസ് മുറിയിൽ കൊണ്ടു വയ്ക്കുകയും ഉണ്ടായി. ആദ്യദിവസം കുറച്ചു കുട്ടികൾ മാത്രമേ കത്ത് എഴുതി കൊണ്ടുവരികയുണ്ടായിരുന്നു അവരെല്ലാവരും കത്തുകൾ കൊണ്ട് തരുന്ന പോസ്റ്റ് ബോക്സിൽ നിക്ഷേപിക്കേണ്ട ഇത് മറ്റു കുട്ടികളെ കൗതുകയുണ്ടായി അപ്പോൾ ബാക്കിയുള്ള കുട്ടികൾക്ക് എഴുതി ഇടണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി മറ്റു കുട്ടികളും ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി അതുകൊണ്ടുതന്നെ ഒരു ദിവസം കൂടി പോസ്റ്റ് ബോക്സ് ക്ലാസ്സ് റൂമിൽ തന്നെ ഉണ്ടാകും എന്ന് പറയുകയും അടുത്ത ദിവസ എല്ലാ കുട്ടികളും ഓരോ കത്തെഴുതി കൊണ്ട് വരികയും വളരെ മനോഹരമായ രീതിയിൽ അവരെക്കൊണ്ട് ആകുന്ന വിധം നല്ലൊരു കത്തിന്റെ എല്ലാ രൂപം മാതൃകകളും ഉൾപ്പെടുത്തി കത്തുകൾ തയ്യാറാക്കിയ പോസ്റ്റ് ബോക്സില്‍ നിക്ഷേപിക്കേണ്ടതായി പഠന പ്രവർത്തനങ്ങൾ എത്രത്തോളം രസകരമായ കുട്ടികളെ കൊണ്ട് ചെയ്യിക്കാം എന്നുള്ള ഏറ്റവും നല്ല ഒരു അനുഭവമായിരുന്നു ഇന്നത്തേത്

Comments

Popular posts from this blog

മാ നിഷാദ 💔

വലയം

2018 പ്രളയം