31-4ആറാം ആഴ്ച
അവസാന ആഴ്ച ആയതുകൊണ്ട് തന്നെ വളരെ സന്തോഷം നിറഞ്ഞ ആഴ്ചയായിരുന്നു ആദ്യത്തെ ദിവസം തന്നെ ഗാന്ധിഭവൻ സന്ദർശനവുമായി ബന്ധപ്പെട്ട കുട്ടികൾ പോവുകയുണ്ടായി 36 കുട്ടികൾ മാത്രമേ ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ട് തന്നെ അച്ചന്റെ ടെസ്റ്റ് മാറ്റിവെച്ചില്ല നടത്തുകയുണ്ടായി വളരെ നല്ല രീതിയിൽ തന്നെ പരീക്ഷയിൽ കുട്ടികൾ പങ്കെടുത്തു. അതുപോലെ ഇതുവരെ കുട്ടികൾക്ക് പഠിപ്പിച്ചതിൽ നിന്നും എന്തെങ്കിലും പഠനത്തിൽ ഉണ്ടായ പ്രശ്നങ്ങളും അതായത് പഠിപ്പിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടില്ലെങ്കിലും എന്റെ പഠിപ്പിക്കുന്ന രീതിയിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റിയും ഒക്കെ കുട്ടികളെ കൊണ്ട് ഒരു അഭിപ്രായം എഴുതി വാങ്ങിക്കുകയുണ്ടായി അഭിപ്രായത്തിൽ വളരെ സന്തോഷകരമായ അനുഭവമാണ് ഉണ്ടായത് എന്നാൽ ചില കുട്ടികൾക്ക് ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനും ഉണ്ടായിരുന്നു. അതായത് എല്ലാ കുട്ടികളെയും ശ്രദ്ധിക്കുന്നത് എനിക്ക് സ്വയം അനുഭവപ്പെട്ടിരുന്നത് കൊണ്ട് ഞാൻ അത് കുട്ടികളോട് സൂചിപ്പിക്കുകയുണ്ടായി അതിൽ കുട്ടികൾ പറഞ്ഞത് അവർക്ക് അങ്ങനെ ഇതുവരെ തോന്നിയിട്ടില്ല എന്നും എല്ലാ കുട്ടികളെയും ശ്രദ്ധിക്കുന്നുണ്ട് എന്നും അവർ അഭിപ്രായപ്പെടുകയുണ്ടായി പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ ഒക്കെ പോകുന്നതിന്റെ തിരക്കുകളും ശ്രദ്ധ ശോതകം നടത്തി അതിൽ മാർക്ക് താരതമ്യം ചെയ്തതിന് മൂല്യനിർണയം നടത്തിയ ശേഷം നിദാനശോദനം നടത്തുകയും കുട്ടികൾക്ക് വേണ്ട പുനരാവിലോ നടത്തി അവർക്ക് വേണ്ടുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുക്കുകയും അവസാന ദിനത്തിൽ പരീക്ഷയിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും വരാൻ പോകുന്ന മലയാളം പരീക്ഷയിൽ ഇനിയുള്ള ക്ലാസുകളിൽ എല്ലാം കുട്ടികൾ എങ്ങനെ തയ്യാറാകണമെന്നും പഠനം ഏത് രീതിയിൽ മുന്നോട്ടു കൊണ്ടുപോകണമെന്നും അത് മലയാളത്തിൽ മാത്രമല്ല മറ്റു വിഷയങ്ങളിലും എങ്ങനെ പഠിക്കണം എന്നും ഒക്കെ കുട്ടികൾക്ക് ചെറിയ രീതിയിൽ പറഞ്ഞുകൊടുക്കാൻ സാധിച്ചു അവസാനദിവസം സിസ്റ്ററിന് നന്ദി പറയുകയും സിസ്റ്റർ ട്രെയിനിൽ എല്ലാം നന്ദി പറയുകയും മധുരപലഹാരങ്ങൾ വാങ്ങി വളരെ സന്തോഷത്തോടുകൂടി ബിഎഡ് ഇന്റേൺഷിപ്പ പൂർത്തീകരിക്കുകയും ചെയ്തു. 🎋🎋🎋🎋
Comments
Post a Comment