വ്യത്യസ്തമായ ഒരു അധ്യാപന അനുഭവമായിരുന്നു ഇന്നത്തേത്. 👩🏫
കോളേജിലെ ജൂനിയർ കുട്ടികൾക്ക് ഒരു ക്ലാസ് എടുത്ത് നൽകണമെന്ന് അധ്യാപകൻ പറഞ്ഞപ്പോൾ ഒന്നും തന്നെ എതിര് പറയാൻ തോന്നിയില്ല അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധയോടെ ഭയവും എല്ലാം ഉണ്ടായിരുന്നെങ്കിലും വളരെ തയ്യാറെടുപ്പുകൾ ഓടുകൂടി തലേദിവസം രാത്രി മുഴുവൻ ഉറക്കമൊഴിച്ചിരുന്ന കുട്ടികൾക്ക് വേണ്ടി നല്ലൊരു ക്ലാസ് നൽകണമെന്ന് ആഗ്രഹത്തോടെ കൂടി നല്ലൊരു തയ്യാറെടുപ്പ് തന്നെ നടത്തുകയുണ്ടായി. മുൻകൂട്ടി തയ്യാറായി പോയതു കൊണ്ട് തന്നെ ക്ലാസ് നല്ല രീതിയിൽ എടുക്കുവാൻ സാധിച്ചു. പെരുന്തച്ചൻ പാഠഭാഗവുമായി ബന്ധപ്പെട്ട് ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിലുള്ള ഉപമ എന്ന അലങ്കാരത്തെയാണ് കുട്ടികൾക്ക് പരിചയപ്പെടുത്തി അവരെ അത് പഠിപ്പിക്കുവാൻ ശ്രമിച്ചത് വളരെ രസകരമായി വളരെ മനോഹരമായ രീതിയിൽ തന്നെ കൈകാര്യം ചെയ്യുവാനും ക്ലാസിലെ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചു എന്നത് വളരെ സന്തോഷം നൽകി. കുട്ടികളെല്ലാവരും പൂർണ്ണപങ്കാളിത്തത്തോടെയായിരുന്നു ക്ലാസിൽ ഉണ്ടായിരുന്നത് പ്രായത്തിൽ പ്രായത്തിൽ വലിയ കുട്ടികളാണെങ്കിലും. ഇടയ്ക്കൊക്കെ കുഞ്ഞു കുട്ടികളിൽ നിന്ന് വലിയ കുട്ടികളെ പഠിപ്പിക്കുന്ന രീതിയിലേക്ക് മാറുന്നുണ്ടായിരുന്നതായി ചെറുതായിട്ട് സംശയം തോന്നി. എങ്കിലും ക്ലാസ്സ് വളരെ നല്ലതായിരുന്നു എന്ന് അഭിപ്രായം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. സിനിമയിൽ നിന്നും ഉള്ള പാട്ടുകളൊക്കെ ഉദാഹരണങ്ങളായി എടുത്തു കാണിക്കുവാനും കുട്ടികൾക്ക് ആവശ്യം വേണ്ടുന്നത് എല്ലാം ഉപമ എന്ന് അലങ്കാരത്തെപ്പറ്റി കഴിയും വിധം എല്ലാം അവരിലേക്ക് എത്തിക്കുവാൻ സാധിച്ചു
Comments
Post a Comment