നീലക്കുറിഞ്ഞി
ഗന്ധം പരത്താതെ
ആകാശത്തിൻ കീഴെ
കുന്നിൻ നെറുകയിൽ
നീലപ്പട്ടു വിരിച്ചു ഞാൻ
നിദ്രകൊള്ളവേ നീയെന്നെ
വേട്ടയാടി വിരുന്നുകാരിയായി
മുദ്രകുത്തിയതെന്തിനുവേണ്ടി…
നിൻ പാദം പതിയാത്ത
നിൻ ഗന്ധം പരക്കാത്ത
മഞ്ഞുതുള്ളിയെ വാരിപ്പുണർന്ന്
മായാലോകം പടുത്തുയർത്തിയോരെൻ ഗാഡ്ഢനിദ്രയിൽ തടസമായ
തിങ്ങാർക്കുവേണ്ടി….
പരാജിതയാണെന്നറികിലും
പരിശ്രമിക്കുന്നൊരിക്കൽ കൂടി
നിൻ പാദങ്ങൾക്കടിപ്പെട്ടമരുമ്പോൾ
നിൻ ദയക്കായി കേഴുന്നിവൾ
മർത്യാ! ഞാനുമൊരു പാഴ്ച്ചെടിയായി
വളർന്നോട്ടെ…….
Comments
Post a Comment