ഇപ്രാവശ്യത്തെ ഓണാഘോഷം ഞങ്ങൾ വളരെയധികം ആഗ്രഹിച്ചിരുന്നതാണെങ്കിലും ഉദ്ദേശിച്ച രീതിയിൽ ആഘോഷിക്കുവാൻ കഴിഞ്ഞില്ല എന്ന് ജൂനിയർ കുട്ടികളുടെ വളരെ മുന്നൊരുക്കത്തോട് കൂടെയുള്ള പരിപാടികൾ കാണുവാനും അതിൽ പങ്കെടുക്കുവാനും സാധിച്ചു എന്നാൽ അന്നേ ദിവസം തന്നെ മോഡൽ വൈവ ഉണ്ടായിരുന്നതിനാൽ അതിന്റെ തിരക്കിലായിരുന്നു അതുകൊണ്ടുതന്നെ ഉദ്ദേശിച്ച രീതിയിൽ ഓണം ആഘോഷിക്കുവാൻ കഴിഞ്ഞില്ല. എല്ലാവരുടെയും എല്ലാവരുടെയും കൂടെ ഒരുമിച്ചിരുന്ന് സദ്യ കഴിക്കുവാനും ആ ഓണത്തിന് സന്തോഷം കൊള്ളുന്ന സാധിച്ചു
2018 പ്രളയം
കേരളം കണ്ട ഏറ്റവും ഭീകര പ്രളയം നടന്ന വർഷം എന്ന നിലയ്ക്കാണ് 2018-നെ കേരള ചരിത്രം അടയാളപ്പെടുത്തിയത് .കാസർകോട് ഒഴികെ കേരളത്തിലെ ഏതാണ്ടെല്ലാ ജില്ലകളെയും ഗുരുതരമായി ബാധിച്ച പ്രളയം നിരവധി ജീവനുകളെടുത്തു. അനേകായിരം പേർക്ക് വീടും ജീവനോപാധികളും നഷ്ടപ്പെട്ടു. കേരളത്തിൽ 443 പേരാണ് പ്രളയക്കെടുതിയിൽ മരിച്ചത്. 54.11 ലക്ഷം ജനങ്ങളെയാണ് പ്രളയം ദുരിതത്തിലാക്കിയത്. 47,727 ഹെക്ടർ കൃഷി നശിച്ചു. പ്രളയകാലത്ത് 14.52 ലക്ഷം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിഞ്ഞത്. കേരളം ഒറ്റക്കെട്ടായി നിന്ന സമയമായിരുന്നു പ്രളയകാലം. പലവിധ ജീവിത സമരങ്ങളുടെ ഇടയിൽപ്പെട്ട് നട്ടംതിരിയുന്ന ഒരുകൂട്ടം മനുഷ്യരുടെ ജീവിതത്തിലേക്കാണ് പേമാരിയോടൊപ്പം അണക്കെട്ട് തുറന്നുവിട്ട വെള്ളവും ഇരച്ചുകയറിയത് .ഒരു രാത്രി അറിയിപ്പില്ലാതെ തുറന്നുവിട്ട വെള്ളം പലരുടെയും സ്വപ്നങ്ങൾക്കൊപ്പം ജീവനും കവർന്നുകൊണ്ടുപോയി.മത,രാഷ്ട്രീയതാൽപര്യങ്ങൾക്കപ്പുറത്ത് പ്രളയത്തിൽ അകപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി കേരളമെമ്പാടും കൈയ്മെയ് മറന്ന് പ്രവർത്തിച്ചു. രക്ഷാപ്രവർത്തനങ്ങളി...
Comments
Post a Comment