ഇന്ന് ജൂനിയർ കുട്ടികൾക്ക് വേണ്ടിയുള്ള ഡെമോൻസ്റ്റേറഷൻക്ലാസ് എടുക്കുകയാണ്. വളരെ നല്ല രീതിയിൽ തന്നെ ക്ലാസ് കൈകാര്യം ചെയ്യാൻ സാധിച്ചു വലിയ കുട്ടികളെയാണ് ക്ലാസ്സ് എടുക്കുന്നത് എങ്കിലും അതിന്റെ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ തോന്നിയിരുന്നില്ല വളരെ സഹകരണത്തോടുകൂടി ആയിരുന്നതിനാൽ തന്നെ ക്ലാസ് വളരെ നല്ല രീതിയിൽ തന്നെ പൂർത്തീകരിക്കാൻ സാധിച്ചു കൃത്യമായി പഠനപ്രവർത്തനങ്ങൾ എല്ലാം കുട്ടികൾ പങ്കാളികളാകുന്നത് കൊണ്ട് തന്നെ വ്യക്തമായി തന്നെ ഉപമ എന്ന അലങ്കാരത്തെ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാനും ഇതുവരെ കുട്ടികൾ പഠിച്ചതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ഉപമ മനസ്സിൽ പതിഞ്ഞു വന്ന് ക്ലാസിന് അവസാനം കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി
മാ നിഷാദ 💔
വേദന നെഞ്ചം പിളർക്കുന്നു ഒരു നോക്കു കാണുവാൻ ഒരു തുള്ളി നീരിറക്കുവാൻ അമ്മക്കിളിയെ തേടുന്നതെൻ കണ്ണുകളെ പൂട്ടിവെക്കുവാൻ എന്താണ് മർത്യ നിന്നെ ചൊടിപ്പിച്ചത് എന്നിലെ ധീരതയാണോ അതോ നിസ്സഹായതയാണോ.....! നിനക്കുവേണ്ടി......... പ്രിയ സുഹൃത്തേ എനിക്ക് നിന്നെ അറിയില്ല പക്ഷെ എന്റെ ഉള്ളു പിടയുന്നു. 💔
Comments
Post a Comment