ഒരു യാത്ര പോകണം.......
ഒരു യാത്ര പോകണം..... മനുഷ്യജീവന്റെ നശ്വരതയെപ്പറ്റിയുള്ള തിരിച്ചറിവാണ് യാത്രകളോട് ഇത്രയേറെ എന്നെ അടുപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽകോളേജ് icu, കണ്മുന്നിൽ നിശ്ചലമായി കിടക്കുന്ന ഒരു ജീവനെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകൾ . നാലുവശവും മറകെട്ടിയിരുന്നെങ്കിലും ചലനമറ്റ അബോധാവസ്ഥയിൽ കിടക്കുന്നത് ഒരു പെൺകുട്ടിയാണെന്നും കുറച്ചുനിമിഷങ്ങൾക്കുമുമ്പുവരെ തന്നോടൊപ്പം കളിചിരിയുമായിരുന്ന അവളെ ചലനമറ്റ അബോധാവസ്ഥയിൽ നിന്നും ഉണർത്താൻ ശ്രമിക്കുന്നത് അവളുടെ ഭർത്താവുമാണെന്ന് മനസിലായി . ഉദരത്തിൽ മറ്റൊരു ജീവന്റെ തുടിപ്പുമായി തൊട്ടടുത്ത കിടക്കയിൽ ഏത് നിമിഷവും ആ ഒരു അവസ്ഥയിൽ ആയേക്കാം എന്ന ചിന്ത എന്റെ മനസിനെ വല്ലാതെ അലട്ടുമ്പോഴും നീരിക്ഷണ മുറിക്കുപുറത്തിരിക്കുന്ന അമ്മയുടെ ഇടക്കിടെ ഉള്ള കടന്നുവരവ് ഉയരുന്ന ബി പി ക്കു ചെറിയൊരാശ്വാസമായിരുന്നു. തണുത്തുവിറക്കുന്ന എനിക്ക് സിസ്റ്റർ പുതപ്പുകൾ നൽകി. അന്നേരവും തൊട്ടടുത്തുതന്നെ ഒരു പുതപ്പു പോലും ഇല്ലാതെ കിടക്കുന്ന അവളുടെ അവസ്ഥ എന്നെ വല്ലാതെ വിഷമിപ്പിച്ചു. നിലവിളികൾക്കു വിരാമമിട്ടുകൊണ്ട് പെട്ടെന്ന് തന്നെ കുറെയധികം ഡോക്ടർമാർ വന്നു ആ കുട്ടിയെ അവിടെ ന...